കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

By Web Team  |  First Published Jul 15, 2022, 10:33 AM IST

സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. 


കൊച്ചി : നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ  അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവ‍ര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. 

അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ  ഫ്ളാറ്റിനു മുന്നില്‍  നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്.  കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

Latest Videos

'സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍'; പോക്സോ കേസില്‍ ജാമ്യം തേടി ശ്രീജിത്ത് രവി ഹൈക്കോടതിയില്‍

 അറസ്റ്റിലായ ശ്രീജിത്തിന്റെ ജാമ്യം നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. പ്രതി നേരത്തെേയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ  എന്നിവയാണ് ശ്രീജിത്തിന് നേരെ ചുമത്തിയ വകുപ്പുകള്‍. 

Sreejith Ravi : ശ്രീജിത്ത് രവി പണ്ടുമുതലേ പ്രശ്നക്കാരൻ; കുട്ടികൾക്ക് മുന്നിലെ നഗ്നത പ്രദര്‍ശനം ഇതാദ്യമായല്ല

ഇതാദ്യമായല്ല ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് വരുന്നത്...

2016 ഓഗസ്റ്റില്‍ ആയിരുന്നു ആ സംഭവം നടന്നത്. അന്ന് പാലക്കാട് പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് ശ്രീജിത്ത് ന​ഗ്നതാ പ്രദർശനം നടത്തിയത്. അന്ന് ശ്രീജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്‌സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രജിസ്റ്റര്‍ ചെയ്തത്.  സംഭവത്തിൽ ശ്രീജിത്ത് രവി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതുമായാണ് വിവരം.

 

 

click me!