"30 വയസ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം"
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് അഭിനയജീവിതം തുടങ്ങിയത്. ഇപ്പോഴിതാ താന്‍ പുതുതായി എടുത്ത ഒരു ആരോഗ്യ തീരുമാനത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. വെജിറ്റേറിയന്‍ ആയതിനെക്കുറിച്ചാണ് അത്.
'എല്ലാവർക്കും നമസ്കാരം. 30 വയസ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു പ്യുവർ വെജിറ്ററിയൻ ജീവിതത്തിലേക്ക് ആയിരുന്നു. 45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്. ഞാൻ ചിന്തിക്കാത്ത മാറ്റകൾ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണപ്രിയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ' എന്നാണ് നടൻ പറയുന്നത്. നിരവധിപ്പേരാണ് ഇതിനെ പിന്താങ്ങി രംഗത്ത് എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലാണ് സൂരജിന്റെ ജീവിതം മാറ്റി മറിച്ചത്. പരമ്പരയിലെ നായകനായ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജായിരുന്നു. പെട്ടെന്നൊരു ദിവസമാണ് നായകന്‍ പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നാണ് സൂരജ് പറഞ്ഞിട്ടുള്ളത്. അതിന് ശേഷം കരിയറില്‍ മാറ്റം വരുത്താനും നടന്‍ ശ്രമിച്ചു.
സീരിയലില്‍ നിന്നും ആല്‍ബങ്ങളിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയിരിക്കുകയാണ് സൂരജ് ഇപ്പോള്‍. സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നായകനായി അഭിനയിക്കുന്നതടക്കം ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു നിര ആരാധകരെ സ്വന്തമാക്കാന്‍ സൂരജിന് സാധിച്ചിരുന്നു. മോട്ടിവേട്ടർ എന്ന നിലയിലും സൂരജിനെ ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം