ഷാജൂണ്‍ കാര്യാലിന്റെ ‘മൃദു ഭാവേ ദൃഢ കൃത്യേ’; സൂരജിന്റെ നായികമാരായി മരിയയും ശ്രവണയും

By Web Team  |  First Published Jan 31, 2023, 1:41 PM IST

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്റെ പുതിയ നായകൻ എന്ന ഖ്യാതിയും സൂരജിന് സ്വന്തം.


പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘മൃദു ഭാവേ ദൃഢ കൃത്യേ’. ഷാജൂണ്‍ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരജ് സൺ ആണ് നായകനായി എത്തുന്നത്. അടുത്തിടെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ  മരിയ പ്രിൻസും, ശ്രവണയും ആണ് നായികമാരായി എത്തുന്നത്. 

ഡബ്‌സ്മാഷ് വീഡിയോ, നാടകം, ഷോർട്ട് ഫിലിലൂടെ ശ്രദ്ധേയയായി സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന ആളാണ് മരിയ പ്രിന്‍സ്. തട്ടുംപുറത്ത് അച്യുതന്‍, ഏതം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച താരമാണ് ശ്രവണ. അതേസമയം, ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ കുഞ്ഞുകുട്ടികളും പ്രായമായവരും ടങ്ക് ട്വിസ്റ്റർ ഗെയിമായി സിനിമ പേര് ഏറ്റെടുത്തിരുന്നു. ഇത് സോഷ്യൽ മീഡിയകളിലും ശ്രദ്ധനേടുകയും ചെയ്തു. 

Latest Videos

അതേസമയം, കേരള പൊലീസിന്റെ ആപ്തവാക്യമായ ഈ പേര് തന്നെ തിരഞ്ഞെടുക്കാൻ എന്താണ് കാരണം എന്നാണ് പലരുടെയും ആകാംക്ഷ. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്ര൯, ശിവരാജ്, ഹരിത്, സിദ്ധാർഥ് രാജൻ, അമൽ ഉദയ്, വിഷ്ണു വിദ്യാധര൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സീരിയൽ മുഖമായതിനാൽ മാറ്റിനിർത്തി; ഇന്ന് സിനിമയിൽ ഹീറോ ! ഇത് സൂരജിന്റെ വിജയ യാത്ര

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്റെ പുതിയ നായകൻ എന്ന ഖ്യാതിയും സൂരജിന് സ്വന്തം. രജപുത്രൻ, തച്ചിലേടത്ത് ചുണ്ടൻ, ഡ്രീംസ്, സായിവർ തിരുമേനി, വടക്കുംനാഥൻ, സർ സി.പി. തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഷാജൂണ്‍. നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹൈഡ്രോ എയർ ടെക്ടോണിക്സ് (SPD)പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ  വിജയ്ശങ്കർ മേനോൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. 

click me!