കേസിന് ആസ്‍പദമായ രംഗം അമരനില്‍ ഒടുവില്‍ മറച്ചു.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. വൻ വിജയമായി ചിത്രം മാറിയിരുന്നു. എന്നാല്‍ അമരൻ കേസിലും ഉള്‍പ്പെട്ടു. ചിത്രത്തില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പറാണ് കേസിന് കാരണമായത്.
സായ് പല്ലവിയുടെ കഥാപാത്രം ശിവകാര്‍ത്തികേയന് തന്റെ നമ്പര്‍ കൈമാറുന്നുണ്ട്. വാഗീശനെന്ന ആളുടെ ഫോണ്‍ നമ്പറായിരുന്നു ചിത്രത്തില്‍ കാണിച്ചത്. ഇതിനാല്‍ ഏകദേശം 4,000 കോളുകള്‍ തനിക്ക് ലഭിച്ചുവെന്നായിരുന്നു വഗീശൻ കോടതിയില്‍ പരാതിപ്പെട്ടത്. സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ യഥാര്‍ഥ ഫോണ്‍ നമ്പറാണ് അതെന്ന് തെറ്റിദ്ധരിച്ചായിരുന്നു കോളുകള്‍. അതിനാല്‍ 11 കോടി നഷ്‍ടപരിഹാരത്തിനായി കേസ് നല്‍കി വഗീശൻ. നിലവില്‍ കോടതിയുടെ പരിഗണനയിലാണ് കേസ്. അതിനിടെയാണ് അമരൻ ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ നമ്പര്‍ ബ്ലര്‍ ചെയ്‍തിട്ടുണ്ട്. ഏതായാലും സംഭവത്തില്‍ ശിവകാര്‍ത്തികേയന്റെ അമരൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നിലപാടെടുത്തു എന്നാണ് മനസ്സിലാകുന്നത്.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.
തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ശിവകാര്‍ത്തികേയൻ ചിത്രം വമ്പൻമാരെ വീഴ്‍ത്തിയാണ് മുന്നേറ്റം തുടരുന്നത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് . ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക