നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്സിനോട അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്.
ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളക്കര. പൊലീസിനെ വിമർശിച്ച് കൊണ്ട് വിവിധ ഭാഗങ്ങളിൽ നിന്നും രോഷം ഉയരുകയാണ്. പ്രതിയെ നാട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഈ അവസരത്തിൽ നടൻ സിദ്ദിഖ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറൽ ആകുന്നത്.
നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്സിനോട് അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് നടൻ എത്തുന്നത്. ചിത്രത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ മധ്യവയസ്കനെ നാട്ടുകാർ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയിൽ ഉള്ളത്.
undefined
"നമ്മൾ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീർപ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ", എന്ന സംഭാഷണം ആണ് സീനിൽ സിദ്ദിഖ് പറയുന്നത്.
അതേസമയം, ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്ത് മണിയോടെ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇതിന് മുന്നോടിയായി കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
ചിരി നിറച്ച് 'കുറുക്കൻ'; വിനീത്- ശ്രീനിവാസൻ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു
ഇതിനിടെ കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക്ക് പൊലീസിന് മൊഴി നല്‍കി. ഇയാളെ 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. മൊബൈൽ മോഷണ കേസുകളില്‍ ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..