നിലവില്‍ ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോ
ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. താന്‍ അഭിനയിച്ച ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് സംഭവം.
നിലവില്‍ ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോ. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്. സംശയാസ്പദമായ പെരുമാറ്റമാണ് ഷൈനിന് വിനയായത്. സംഭവത്തെ തുടര്‍ന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
ALSO READ : 'അത് അയാളുടെ കഴിവുകേടായി കരുതരുത്'; ബാലയെ പിന്തുണച്ച് അഞ്ജലി അമീർ
ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഭാരത സര്‍ക്കസ് സംവിധാനം ചെയ്‍തിരിക്കുന്നത് സോഹന്‍ സീനുലാല്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. എം എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്‍ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂജ് ഷാജിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണിത്.