'ജവാന്റെ' ഓര്‍മ, ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ്

By Web Team  |  First Published Sep 8, 2024, 4:02 PM IST

ജവാന്റെ ഓര്‍മയില്‍ നടൻ ഷാരൂഖും.


ഷാരൂഖ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജവാൻ. ആഗോളതലത്തില്‍ ഷാരൂഖിന്റെ ജവാൻ 1000 കോടി ക്ലബിലെത്തിയിരുന്നു എന്നതും പ്രധാന പ്രത്യേകതയാണ്. ജവാൻ റിലീസ് ചെയ്‍തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അതിന്റെ സന്തോഷം രേഖപ്പെടുത്തി ബോളിവുഡ് താരം എഴുതിയ കുറിപ്പും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഒരുപാട് ഹൃദയങ്ങള്‍ ചേര്‍ന്ന സിനിമയ്ക്ക് വര്‍ഷം ഒന്ന് തികയുന്നു എന്നാണ് ഷാരൂഖ് ഖാൻ എഴുതിയിരിക്കുന്നത്. അറ്റ്‍ലിയുടെ വൈദഗ്ദ്ധ്യവും കാഴ്‍ചപ്പാടും കഥ പറച്ചിലുമില്ലാതിരുന്നെങ്കില്‍ ജവാൻ സാധ്യമാകുന്നില്ല എന്നും എഴുതിയിരിക്കുന്നു ഷാരൂഖ്. എല്ലാവരോടും സ്‍നേഹം എന്നും ബോളിവുഡ് താരം ഷാരൂഖ് എഴുതിയിരിക്കുന്നു. ഷാരൂഖിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി ജവാൻ മാറിയിരുന്നു എന്ന് മാത്രമല്ല കളക്ഷനില്‍ ഇന്ത്യയില്‍ മുൻനിരയിലുമാണ്.

Latest Videos

undefined

ഷാരൂഖ്  നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Read More: വമ്പൻ അപ്‍ഡേറ്റ്, കാത്തിരിപ്പ് നീളില്ല, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!