വിവാദങ്ങൾക്കിടെ ദീപികയ്ക്ക് പിറന്നാൾ, 'നിങ്ങളെ ഓർത്ത് അഭിമാന'മെന്ന് ഷാരൂഖ്, ആശംസയുമായി ടീം 'പഠാൻ'

By Web Team  |  First Published Jan 5, 2023, 11:43 AM IST

പഠാനിലെ ഗാനരംഗത്ത് ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു


ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുക്കോൺ. ഷാരൂഖ് ഖാൻ നായികനായി എത്തിയ ഓം ശാന്തി ഓമിലൂടെ നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിച്ച ദീപിക ഇന്ന് ബി ടൗണിലെ മുൻനിര നായികയാണ്. രൺവീർ സിങ്ങുമായുള്ള താരത്തിന്റെ വിവാ​ഹം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിലവിൽ ഷാരൂഖ് നായികനായി എത്തുന്ന പഠാൻ ആണ് ദീപികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'എന്റെ പ്രിയപ്പെട്ട ദീപിക പദുക്കോണിനോട് - സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു... ജന്മദിനാശംസകൾ... ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു', എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ സ്റ്റില്ലും നടൻ പുറത്തുവിട്ടിട്ടുണ്ട്. 

Latest Videos

2006ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഐശ്വര്യ'യിലൂടെയാണ് ദീപിക പദുക്കോൺ വെള്ളിത്തിരയിൽ എത്തുന്നത്. പിറ്റേവർഷം ഓം ശാന്തി ഓമിലൂടെ ബോളിവുഡിൽ താരം ചുവടുവച്ചു. ചിത്രത്തിലെ ഇരട്ട വേഷം ആ വർഷത്തെ ഫിലിംഫെയർ അവാർഡും ദീപികയ്ക്ക് നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ ദീപിക നായികയായി എത്തി. ഓം ശാന്തി ഓമിലൂടെ ആരംഭിച്ച ദീപികയുടെ സിനിമാ ജീവിതം ഇപ്പോൾ, പഠാനിൽ എത്തി നിൽക്കുകയാണ്. 

'പഠാനെ' വിടാതെ വിമർശകർ; കട്ടൗട്ടുകൾ ചവിട്ടിക്കൂട്ടി, സിനിമ റിലീസ് ചെയ്യരുതെന്നും മുന്നറിയിപ്പ് - വീഡിയോ

പഠാനിലെ ആദ്യ ​ഗാനം റിലീസ് ചെയ്തതോടെ ചിത്രത്തിന് എതിരെ ബോയ്ക്കോട്ട് ക്യാംപെയ്ൻ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പഠാനിലെ ബേഷാരം രംഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തത്. ഇതിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു.  പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 2023 ജനുവരി 25നാണ് പഠാൻ റിലീസിന് എത്തുക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. 

click me!