ഫഹദിന്റെ ആ കഥാപാത്രം കള്ളനായതെങ്ങനെ?, കഥയില്‍ രജനികാന്തിന്റെ ഭൂതകാലവും, വേട്ടയ്യൻ രണ്ടാം ഭാഗം അപ്‍ഡേറ്റ്

By Web Team  |  First Published Oct 18, 2024, 4:51 PM IST

വേട്ടയ്യൻ രണ്ട് സിനിമയെ കുറിച്ച് സംവിധായകൻ സൂചിപ്പിച്ചത്.


തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. വൻ ഹിറ്റായി ചിത്രം മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 300 കോടിയില്‍ അധികം നേടിയിട്ടുണ്ട്. ഇതാ രജനികാന്തിന്റെ വേട്ടയ്യന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.

സംവിധാനം ടി ജെ ജ്ഞാനവേലാണ്. വേട്ടയ്യന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ ജ്ഞാനവേലാണ് സൂചന നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എനിക്ക് രണ്ടാം ഭാഗത്തിനല്ല താല്‍പര്യം. മറിച്ച് പ്രീക്വലിനാണ്. എങ്ങനെയാണ് രജനികാന്തിന്റെ കഥാപാത്രം അതിയൻ ഒരു എൻക്വണ്ടര്‍ സ്‍പെഷലിസ്റ്റ് ആയതെന്നുള്ള അന്വേഷണം. അത്തരം അന്വേഷണത്തിനാണ് തനിക്ക് താല്‍പര്യം. ഫഹദ് അവതരിപ്പിച്ച കഥാപാത്രം എങ്ങനെയാണ് ഒരു കള്ളനായതെന്നും പിന്നീട് പൊലീസിന്റെ സഹായിയാതെന്നുമുള്ള കഥ വികസിപ്പിക്കാനാണ് താല്‍പര്യം. മറ്റ് സംഭവങ്ങളും ചിത്രത്തിന്റെ കഥയില്‍ വരും എന്നും ജ്ഞാനവേല്‍ വ്യക്തമാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്.

Latest Videos

വേട്ടയ്യന്റെ പ്രീക്വല്‍ സിനിമ എന്തായാലും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രം വേട്ടയ്യന്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായം. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: ഇങ്ങനെയായാല്‍ എങ്ങനെ സിനിമ തീരും?, അജിത്തിനോട് ചോദ്യങ്ങളുമായി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!