രജനികാന്തിന് 100 കോടി ! മഞ്ജു വാര്യർക്ക് ഫഹദിനെക്കാൾ കുറവോ ? വേട്ടയ്യൻ പ്രതിഫല കണക്കുകൾ

By Web Team  |  First Published Oct 1, 2024, 8:15 PM IST

ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്.


പ്രേക്ഷകർക്ക് എപ്പോഴും കൗതുകം ഉള്ളൊരു കാര്യമാണ് തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രതിഫലങ്ങൾ. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് അഭിനേതാക്കൾ വാങ്ങിക്കുന്നത്. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ പ്രതിഫല വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

രജനികാന്തിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ അടക്കമുള്ളവർ ചിത്രത്തിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് നയകനായി എത്തുന്ന രജനികാന്ത് ആണെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു. 100 മുതൽ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 

Latest Videos

undefined

അമിതാഭ് ബച്ചന്റെ പ്രതിഫലം ഏഴ് കോടിയാണ്. വേട്ടയ്യനിൽ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്. മലയാള താരമായ ഫഹദ് ഫാസിലിന്റെ പ്രതിഫലം രണ്ട് മുതൽ നാല് കോടി വരെയെന്നാണ് റിപ്പോർട്ട്. 

പുഷ്പ, മാമന്നൻ, വിക്രം എന്നിവയുടെ വിജയവും സമീപകാലത്ത് മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ആവേശം സിനിമയുമൊക്കെ താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ഇടയാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നടൻ റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മഞ്ജു വാര്യർ എൺപത്തി അഞ്ച് ലക്ഷം രൂപയാണ് വേട്ടയ്യന് വാങ്ങുന്നതെന്നാണ് കോയ്മോയ് റിപ്പോർട്ട്. 25 ലക്ഷം റിതിക സിം​ഗ് വാങ്ങിക്കുന്നു. 

അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല ജയിലിൽ, അയാൾ ക്രൂരനാണ്: ആരോപണവുമായി അമൃതയുടെ പിആർഒ

ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമാണം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാ​ഗ്രാഹകനായി എത്തുന്ന ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേട്ടയ്യന്റേതായി അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ​ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം...

click me!