ഇനി കാത്തിരിപ്പ് 'വിലായത്ത് ബുദ്ധ'യ്ക്ക്

By Web TeamFirst Published Sep 26, 2024, 3:02 PM IST
Highlights

ഇനി  പൃഥ്വിരാജ് നായകനായി വരാനിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. 

സമീപകാലത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളെല്ലാം തിയറ്ററുകളില്‍ വിജയമാക്കി തീര്‍ത്ത ചരിത്രമാണ് പൃഥ്വിരാജിന്. നടൻ പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരുന്ന ചിത്രവും പ്രദര്‍ശനത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിനും വൈകാരികമായി ഒരു അടുപ്പമുള്ള ചിത്രവുമാണ്. അടുത്ത വര്‍ഷം പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ തിയറ്ററുകളില്‍ എത്തിക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ട്.

ഡബിള്‍ മോഹനനായി വിലായത്ത് ബുദ്ധയില്‍ താരം എത്തുമ്പോള്‍ ജയൻ നമ്പ്യാർ ആണ് സംവിധാനം നിര്‍വഹിക്കുന്നത്. അരവിന്ദ് കശ്യപാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  പ്രിയംവദാ കൃഷ്‍ണൻ നായികയായി ഉണ്ടാകുകയെന്നും ചിത്രം പ്രഖ്യാപിച്ചപ്പോള്‍ സൂചിപ്പിച്ചിരുന്നു.

Latest Videos

ജി ആര്‍ ഇന്ദുഗോപനുമൊപ്പം ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രാജേഷ് പിന്നാടൻ ആണ്. നിര്‍മാണ നിര്‍വഹണം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറിലാണ്. ചിത്രത്തിന്റെ നിര്‍മാണം സന്ദീപ് സേനനാണ്. നടൻ പൃഥ്വിരാജ് വിലായത്ത് ബുദ്ധ സിനിമയില്‍ ചന്ദനക്കൊള്ളക്കാരനായിട്ടാണുണ്ടാകുക.

ജേക്സ് ബിജോയ്‍യാണ് വിലായത്ത് ബുദ്ധയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സും നിര്‍വഹിക്കുന്നു. മേക്കപ്പ് മനുമോഹൻ. കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരനായ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, എഡിറ്റിംഗ് മഹേഷ് നാരായണന്‍ എന്നിവരും ആണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിലായത്ത് ബുദ്ധ ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ നോവലാണ് സിനിമയായി അതേ പേരില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

Read More: മെയ്യഴകൻ ഭരിക്കും, കാര്‍ത്തി തകര്‍ത്തു, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!