'അദ്ദേഹത്തിന്‍റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്' അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

By Web Team  |  First Published Aug 16, 2024, 12:48 PM IST

ശരിക്കും ബ്ലെസി എന്ന സംവിധായകന് അവാര്‍ഡ് ലഭിച്ചതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. 


തിരുവനന്തപുരം: ആടുജീവിതം സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് സുകുമാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ട്. ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്. 

ശരിക്കും ബ്ലെസി എന്ന സംവിധായകന് അവാര്‍ഡ് ലഭിച്ചതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒപ്പം തന്നെ ചിത്രം തീയറ്ററില്‍ എത്തിയത് മുതല്‍ ഇതിനെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ നജീബ് എന്ന വേഷം ശരിക്കും വെല്ലുവിളിയായിരുന്നു.  2008 കാലത്ത് ഈ ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത് അസാധ്യം എന്ന് പറഞ്ഞിരുന്നു പലരും. എന്നാല്‍ അത് വെല്ലുവിളിയായി എടുത്ത് 16 കൊല്ലം ഇതിനായി മാറ്റിവച്ച ബ്ലെസി ചേട്ടനാണ് ഇതിന്‍റെ ഒരു ഉത്തരവാദി. 

Latest Videos

ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഇത് ഞങ്ങളുടെ ചിത്രമാണ് എന്ന് ബോധ്യത്തിലാണ് ഇതിന് പിന്നില്‍ പണിയെടുത്തത്. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. എല്ലാത്തിനും അപ്പുറം ഞാന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത് പോലെ നജീബ് എന്ന വ്യക്തി അനുഭവിച്ച അനുഭവമാണ് ഇതിലെക്ക് എല്ലാം നയിച്ചത് എന്ന് അറിയാം. 

നമ്മള്‍ പ്ലാന്‍ ചെയ്തത് പോലെ ഷൂട്ട് കഴിഞ്ഞ. സാധാരണ സ്റ്റാര്‍ട്ട് കട്ട് എന്ന രീതിയില്‍ ചിത്രീകരിച്ച ചിത്രമല്ല ആടുജീവിതം. അതിനാല്‍ തന്നെ അതിന് പിന്നിലുള്ള പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണ്. ഇതിന് ലഭിക്കുന്ന ഒരോ പുരസ്കാരത്തിന്‍റെയും വലിയൊരു പങ്ക് ബ്ലെസി ചേട്ടന് അവകാശപ്പെട്ടതാണ്. കാരണം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ 16 വര്‍ഷമാണ് സിംഗിള്‍ ഫോക്കസ്ഡായി ഈ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 

'അമ്പരപ്പിച്ച് പൃഥ്വിരാജും ബ്ലെസിയും; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

നൃത്തസംവിധാന രംഗത്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ട് ഷോബി മാസ്റ്റര്‍; ഉടുമ്പന്‍ചോല വിഷന്‍ സെറ്റില്‍ ആഘോഷം

click me!