കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്റെ 'കാളിയൻ' ചിത്രീകരണം തുടങ്ങുന്നു, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

By Web Team  |  First Published Feb 26, 2023, 8:06 PM IST

പൃഥ്വിരാജ് നായകനാകുന്ന 'കാളിയൻ' ചിത്രീകരണം തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.


പൃഥ്വിരാജിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാളിയൻ'. പ്രഖ്യാപിച്ചിട്ട് ഒരുപാട് വര്‍ഷമായെങ്കിലും  ചിത്രീകരണം തുടങ്ങുന്നത് നീളുകയായിരുന്നു. എന്തായാലും 'കാളിയന്റെ' ചിത്രീകരണം ആരംഭിക്കുകയാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണില്‍ 'കാളിയന്റെ' ചിത്രീകരണം തുടങ്ങിയേക്കും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് വർഷങ്ങൾക്ക് മുമ്പാണ് 'കാളിയൻ' പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമായ 'കാളിയന്റെ' ചിത്രീകരണത്തിന് ശേഷമായിരിക്കും പൃഥ്വിരാജ് മോഹൻലാലിന്റെ നായകനായ 'എമ്പുരാൻ' തുടങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. എസ് മഹേഷ് ആണ് 'കാളിയൻ' സംവിധാനം ചെയ്യുന്നത്. 'കെജിഎഫ്', 'സലാര്‍' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് കാലിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാറാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം സുജിത്ത് വാസുദേവ് നിര്‍വഹിക്കും. ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈന്‍. വസ്ത്രാലങ്കാരം സുജിത് സുധാകർ.

Latest Videos

ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രം 'കാപ്പ'യാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ദുഗോപൻ തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും  റിലീസിനു മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം ജോമോൻ ടി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പിആർഒ ശബരി എന്നിവരുമായിരുന്നു.

Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു

click me!