പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്, വമ്പൻ താരം നായിക

By Web Team  |  First Published Nov 5, 2024, 10:06 AM IST

ആ ഹിറ്റ് നായികയാണ് ബോളിവുഡ് ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുണ്ടാകുക.


ഭാഷാഭേദമന്യേ ആരാധകരുള്ള ഒരു മലയാളി താരമാണ് പൃഥ്വിരാജ്. മേഘ്‍ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഉണ്ടാകുക.  എന്തായിരിക്കും പൃഥ്വിരാജിന്റെ കഥാപാത്രം എന്നതിനെ കുറിച്ചുള്ള സൂചനയും പുറത്തായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം എത്തുക.

കരീന കപൂറായിരിക്കും ചിത്രത്തിലെ നായിക. അയ്യയിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറിയത്. സച്ചിൻ കുന്ദല്‍കര്‍ സംവിധാനം നിര്‍വഹിച്ചു. റാണി മുഖര്‍ജി നായികയായും എത്തി. 2012ലായിരുന്നു അയ്യാ സിനിമയുടെ റിലീസ്.

Latest Videos

മലയാളത്തിന്റെ പൃഥ്വിരാജ് നായകനായ അവസാന ചിത്രം ഗുരുവായൂര്‍ അമ്പലനടയിലാണ്. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍  90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

ഒരു കല്യാണവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍ എന്നിവരും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലവും ആണ്. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ മറ്റ് കഥാപാത്രങ്ങളായി അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ എന്നിവരും എത്തിയപ്പോള്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജിയും ആണ്.

Read More: വേട്ടയ്യനെ വീഴ്‍ത്തി, ഞായറാഴ്‍ച അമരന്റെ ടിക്കറ്റ് വില്‍പന ഞെട്ടിക്കുന്നത്, മുന്നില്‍ ആ ചിത്രം മാത്രം<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!