Aadujeevitham : 'ആടുജീവിത'ത്തിന്റെ ലൊക്കേഷനില്‍ എ ആര്‍ റഹ്‍മാൻ, ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

By Web Team  |  First Published Jun 1, 2022, 6:26 PM IST

'ആടുജീവിത'ത്തിന്റെ ലൊക്കേഷനില്‍ എ ആര്‍ റഹ്‍മാൻ എത്തിയ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ( Aadujeevitham).


'ആടുജീവിതം' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ബ്ലസ്സിയാണ് 'ആടുജീവിതം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.  'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആടുജീവിതത്തിന്റെ ജോര്‍ദാനിലെ ലൊക്കേഷനില്‍ എ ആര്‍ റഹ്‍മാൻ എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ് ( Aadujeevitham).

'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. അള്‍ജീരിയയില്‍ മാത്രം നാല്‍പത് ദിവസത്തോളം ചിത്രീകരണമുണ്ടാകുമെന്ന് അന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Latest Videos

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ്‍ 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.

'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്.

പൃഥ്വിരാജിന്റേതായി 'കടുവ' എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

പൃഥ്വിരാജ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബ്രോ ഡാഡി'യായിരുന്നു. മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്‍തത് പൃഥ്വിരാജ് തന്നെയായിരുന്നു. അച്ഛനും മകനുമായിട്ടായിരുന്നു മോഹൻലാലും പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് ഒടിടിയിലെത്തിയ ചിത്രത്തിന് ലഭിച്ചത്. മീനയായിരുന്നു 'ബ്രോ ഡാഡി' ചിത്രത്തില്‍ മോഹൻലാലിന്റെ ജോഡി. കല്യാണി പ്രിയദര്‍ശനായിരുന്നു പൃഥ്വിരാജിന് ചിത്രത്തില്‍ നായികയായി എത്തിയത്. ലാലു അലക്സ് ആയിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.

Read More : മകനെ സ്‍കൂളിലാക്കാനെത്തിയ നവ്യാ നായര്‍, ഫോട്ടോ പങ്കുവെച്ച് താരം

click me!