ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'ഖലീഫ'യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പോസ്റ്റർ റിലീസ് ചെയ്താണ് ഇക്കാര്യം അണിയറ പ്രവർത്തകർ അറിയിച്ചത്. 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം വൈശാലും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് വൈശാഖ് ഉറപ്പ് നൽകുന്നു. 'ഖലീഫയ്‌ക്കൊപ്പം ഞങ്ങളുടെ ത്രില്ലിംഗ് യാത്ര ആരംഭിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുന്നു', എന്നാണ് കഴിഞ്ഞ ദിവസം വൈശാഖ് കുറിച്ചത്.
യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് നടക്കു. എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വിരാജ് ഖലീഫയില്‍ ജോയിന്‍ ചെയ്യുക. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സിനിമയാണിതെന്നും ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാമുണ്ടെന്നും അടുത്തിടെ വൈശാഖ് പറഞ്ഞിരുന്നു.
ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരിഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2022ൽ പ്രഖ്യാപിച്ച സിനിമയാണ് ഖലീഫ. എന്നാൽ പലകാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു.
റീത്തുവിന്റെ ലോകത്തേക്ക് സ്വാഗതം; 'ബോഗയ്ന്‍വില്ല' 200ഓളം തിയറ്ററുകളിൽ, പ്രതീക്ഷയിൽ പ്രേക്ഷകർ
ഗുരുവായൂരമ്പല നടയില്‍ ആണ് പൃഥ്വിരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിപിന്‍ ദാസ് ആയിരുന്നു സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം