പ്രതിഫലം കുറച്ചോ?, എത്രയാണ് വരാനിരിക്കുന്ന ദ രാജാ സാബിന് പ്രഭാസ് ആവശ്യപ്പെട്ടത്?

By Web TeamFirst Published Oct 23, 2024, 12:43 PM IST
Highlights

പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം.

ഇനി പ്രഭാസ് നായകനായി വരാനിരിക്കുന്നതാണ് ദ രാജാ സാബ്. ചിത്രത്തിന്റെ ബജറ്റ് ഏതാണ് 400 കോടി രൂപയാണ്. പ്രഭാസിന്റെ പ്രതിഫലം എത്ര എന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. പ്രഭാസിന്റെ പ്രതിഫലം ചിത്രത്തിന് 100 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ പ്രഭാസ് 150 കോടിയോളം ചിത്രങ്ങള്‍ക്ക് പ്രതിഫലം ആവശ്യപ്പെടാറുണ്ട്. പ്രഭാസിന്റെ മാസ് ചിത്രങ്ങളെ പോലല്ല ദ രാജാ സാബ് എന്നതിനാലാണ് പ്രതിഫലം കുറയ്‍ക്കുന്നതെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. ടീസര്‍ ഒക്ടോബര്‍ 23ന് പുറത്തുവിടുമെന്ന് ചിത്രത്തിന്റെ പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പ്രഭാസ് ചിത്രം കാത്തിരിക്കുന്ന താരത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലും ആയിരിക്കുകയാണ്. ഒരു റൊമൊന്റിക് ഹൊറര്‍ ചിത്രമായി സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്.

Latest Videos

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: 'ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും', ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!