പ്രഭാസിന്റെ 'സലാറി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാക്കള്‍

By Web Team  |  First Published Feb 23, 2023, 8:48 PM IST

ശ്രുതി ഹാസനാണ് പ്രഭാസിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.


പ്രഭാസ് നായകനാകുന്ന 'സലാര്‍' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. പ്രശാന്ത് നീലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'സലാറി'ന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

പ്രഭാസിന്റെ നായികയാകുന്ന ശ്രുതി ഹാസൻ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് 'സലാറി'ന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 'കെജിഎഫി'ലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹിറ്റ് സംവിധായകൻ പ്രശാന്ത് നീല്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുള്ള 'സലാറി'ല്‍ ശ്രുതി ഹാസൻ 'ആദ്യ'യെന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും 'സലാറി'ല്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

It's a wrap for Aadya, ♥️ pic.twitter.com/7OuVleZ02F

— Salaar (@SalaarTheSaga)

Latest Videos

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഇതിഹാസ കാവ്യമായ 'രാമായണ'ത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷിനാ'യും ആരാധകര്‍ കാത്തിരിക്കുകയാണ്.  ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യെന്ന കഥാപാത്രമായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. കാര്‍ത്തിക് പളനി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെയ്‍ഫ് അലി ഖാനും സണ്ണി സിംഗും 'ആദിപുരുഷി'ല്‍ വേഷമിടുന്നു.

Read More: രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം, 'ലവ്‍ഫുള്ളി യുവേഴ്‍സ് വേദ'യുടെ ട്രെയിലര്‍ പുറത്ത്

tags
click me!