ഇനി പ്രണയിച്ച് ചിരിപ്പിക്കാൻ പ്രഭാസും, ദ രാജാ സാബിനായി കാത്ത് ആരാധകര്‍

By Web Desk  |  First Published Dec 30, 2024, 10:57 AM IST

ഇനി പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രം ഹൊറര്‍ റൊമാന്റിക് കോമഡി ആണ്.


തെന്നിന്ത്യൻ പ്രക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും അപ്‍ഡേറ്റുകള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ദ രാജാസാബാണ്. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും  ദ രാജാ സാബെന്നതിനാല്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്.

ദ രാജാസാബിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഓഡിയോ റൈറ്റ്‍സ് ടി സീരീസിനാണ്. ദ രാജാ സാബിനെ കുറിച്ച് ടീ സീരീസിന്റെ എംഡി ഭുഷൻ കുമാര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കുറച്ച് രംഗങ്ങള്‍ കണ്ടു. ഹാര്‍ പോര്‍ട്ടര്‍ വൈബാണ് അപ്പോള്‍ തനിക്ക് തോന്നിയതെന്നും ഭുഷണ്‍ കുമാര്‍ വ്യക്തമാക്കി. ഭുഷൻ കുമാറിന്റെ വാക്കുകള്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയും ചിത്രത്തിലെ നായിക മാളവിക മോഹനനുമാണ്.

Latest Videos

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: കരകരയറാൻ കഴിയുമോ ബറോസിന്?, ഇന്ത്യയിലെ കളക്ഷൻ നിരാശപ്പെടുത്തുന്നു, നിര്‍ണായക നീക്കവുമായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!