നടി പത്മപ്രിയയുടെ മേയ്‍ക്കോവര്‍, പുത്തൻ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Web Team  |  First Published Jul 13, 2023, 6:54 PM IST

നടി പത്മപ്രിയ പങ്കുവെച്ച പുതിയ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.


തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പത്മപ്രിയ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്‍മത പുലര്‍ത്തുന്ന താരമാണ് പത്മപ്രിയ. സിനിമകള്‍ ഒരുപാടില്ലെങ്കിലും പത്മപ്രിയ ചെയ്‍ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വേറിട്ടതാണ്. നടി പത്മപ്രിയയുടെ പുതിയ മേയ്‍ക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

മുടി രണ്ട് വശങ്ങളിലായി പിന്നിയിട്ട താരത്തെയാണ് കാണാനാകുന്നത്. എന്തായാലും പത്മപ്രിയയുടെ പുതിയ ലുക്കിലുള്ള ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. പത്മപ്രിയ നായികയായി ഒടുവിലെത്തിയ മലയാള ചിത്രം 'ഒരു തെക്കൻ തല്ല് കേസ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

Latest Videos

ബിജു മേനോനായിരുന്നു ചിത്രത്തില്‍ നായകൻ. ശ്രീജിത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോനും പത്മപ്രിയയ്‍ക്കുമൊപ്പം നിമിഷ സജയനും റോഷനും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇ4 എന്റർടെയ്ൻമെന്റ്സും ന്യൂ സൂര്യ ഫിലിംസും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകേഷ്  ആർ മേത്ത , എ കെ സുനിൽ , സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. തെക്കൻ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതോടൊപ്പം അത്യന്തം വൈകാരികമായ മുഹൂർത്തങ്ങളും ചിത്രത്തെ ഗംഭീരമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. മധു നീലകണ്ഠനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

'വണ്ടര്‍ വുമണ്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലും പത്മപ്രിയ വേഷമിട്ടിരുന്നു. അഞ്‍ജലി മേനോനായിരുന്നു ചിത്രത്തിന്റെ സംവിധാനം. നാദിയ മൊയ്‍തു, നിത്യ മേനൻ, പാര്‍വതി തിരുവോത്ത്, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയവരും വേഷമിട്ടു. ഗോവിന്ദ് വസന്തയായിരുന്നു സംഗീത സംവിധാനം. അഞ്ജലി മേനോൻ തന്നെയായിരുന്നു തിരക്കഥയും. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. പത്മപ്രിയയുടെ പുതിയ പ്രൊജകറ്റുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

Read More: സുധീര്‍ പറവൂരിന്റെ 'ക്ലിഞ്ഞോ പ്ലിഞ്ഞോ'യ്‍ക്ക് സുരേഷ് ഗോപിയുടെ മിമിക്രി- വീഡിയോ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

click me!