സ്ത്രീകൾ 25നും 50 വയസിനും ഇടയിൽ പ്രായമുള്ളവരും പുരുഷൻമാർ 20നും 55നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം.
2016ൽ എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രം. നിവിൻ പോളി എന്ന നടന്റെ കരിയർ ബ്രേക്കായി മാറിയ സിനിമ. ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ, നിവിന്റെ കരിയറിലെ ശ്രദ്ധേയ വേഷമായി അത് മാറി. പറഞ്ഞുവരുന്നത് 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയെ കുറിച്ചാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ വരുന്നത്. പിന്നാലെ ഒരു കാസ്റ്റിംഗ് കാൾ ഈ വർഷം ഏപ്രിലിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു രസകരമായ കാസ്റ്റിംഗ് കാൾ പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി.
"വെള്ളി വെളിച്ചത്തിൽ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവർ ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക", എന്നാണ് കാസ്റ്റിംഗ് കാളിൽ കുറിച്ചിരിക്കുന്നത്. സ്ത്രീകൾ 25നും 50 വയസിനും ഇടയിൽ പ്രായമുള്ളവരും പുരുഷൻമാർ 20നും 55നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. നിവിൻ പോളിക്കൊപ്പം അഭിനയിക്കാൻ താല്പര്യം ഉള്ളവർക്ക് പോസ്റ്റിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും ചിത്രങ്ങളും അയക്കാവുന്നതാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും എന്നാണ് കാസ്റ്റിംഗ് കാൾ പങ്കുവച്ച് നിവിൻ കുറിച്ചിരിക്കുന്നത്.
എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളി അവതരിപ്പിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേര്‍ന്ന് ആയിരുന്നു. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.
'ദേ ചേച്ചി പിന്നേം'; നിറവയറിൽ വിദ്യ ഉണ്ണിയുടെ 'കാവാലയ്യാ..'- വീഡിയോ
നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആയിരുന്നു 'മഹാവീര്യർ' ആസിഫ് അലി, ലാൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിതരത്തിന് പക്ഷേ തിയറ്ററിലും ബോക്സ് ഓഫീസിലും വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..