മലയാളത്തിന്‍റെ യുവതാരം നിവിന്‍ പോളി വീണ്ടും തമിഴിലേക്ക്. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ വില്ലനായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: മലയാളത്തിന്‍റെ യുവതാരം നിവിന്‍ പോളി വീണ്ടും തമിഴിലേക്ക് എന്ന് സൂചന. നേരത്തെ റിച്ചി അടക്കം ചിത്രങ്ങള്‍ തമിഴില്‍ ചെയ്ത നിവിന്‍, പുതിയ ചിത്രത്തില്‍ വില്ലനായാണ് തമിഴില്‍ എത്തുന്നത് എന്നാണ് ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തിലാണ് നിവിന്‍ എത്തുന്നത് എന്നാണ് വിവരം.
അമരന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തോടെ തമിഴില്‍ എ ക്ലാസ് താരമായി ഉയര്‍ന്ന ശിവകാര്‍ത്തികേയന്‍റെ ഇരുപത്തിയഞ്ചാമത്തെ പടത്തിലായിരിക്കും നിവിന്‍ അഭിനയിക്കുക എന്നാണ് വിവരം. സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വച്ച് പ്ലാന്‍ ചെയ്ത 'പുറനാന്നൂര്‍' എന്ന ചിത്രമാണ് എസ്കെ 25 ആയി വരുന്നത് എന്നാണ് വിവരം.
undefined
ജിവി പ്രകാശ് കുമാറാണ് എസ്കെ 25 ന്‍റെ സംഗീതം എന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തയുണ്ട്. ഇദ്ദേഹം ഒരു അഭിമുഖത്തില്‍ 'പുറനാന്നൂര്‍' ഓണ്‍ ആണെന്ന് പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ കഥ പറയുന്നു ഒരു പീരിയിഡ് ഡ്രാമയാണ് ചിത്രം എന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്തായാലും വളരെക്കാലത്തിന് ശേഷം നിവിന്‍ പോളി തമിഴിലേക്ക് വീണ്ടും എത്തുന്നു എന്നതാണ് പ്രധാന കാര്യം. 'പുറനാന്നൂര്‍' ആണ് എസ്കെ 25 ആയി മാറുന്നതെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യാനിരുന്ന വേഷമായിരിക്കുമോ നിവിന്‍ ചെയ്യുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം ഇപ്പോള്‍ എസ്കെ 23 എന്ന എആര്‍ മുരുഗദോസ് ചിത്രത്തിന്‍റെ ഷൂട്ടിലാണ് ശിവ കാര്‍ത്തികേയന്‍. ഈ ചിത്രവും സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബോളിവുഡ‍് പടം സിക്കന്ദറും ഒന്നിച്ച് ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോവുകയാണ് മുരുഗദോസ് എന്നാണ് വിവരം. ഈ ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ എസ്കെ 24 എന്ന സിബി ചക്രവര്‍ത്തി പടത്തില്‍ അഭിനയിക്കും. വന്‍ ഹിറ്റായ ശിവകാര്‍ത്തികേയന്‍റെ 'ഡോണ്‍' ചിത്രത്തിന്‍റെ സംവിധായകനാണ് സിബി ചക്രവര്‍ത്തി. ഇതിന് ശേഷമായിരിക്കും എസ്കെ 25 എന്നാണ് വിവരം.
മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍റെ അവസാനം റിലീസായ ചിത്രം. കഴിഞ്ഞ മെയ് മാസത്തിലാണ് ഈ ചിത്രം എത്തിയത്. റാം സംവിധാനം ചെയ്ത ഏഴു കടല്‍, ഏഴു മലൈ എന്ന തമിഴ് ചിത്രവും നിവിന്‍റെതായി വരാനുണ്ട്.
'ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്' മോഡല്‍ 'റോക്കി ഭായിയുടെ' ടോക്സിക്കില്‍; വന്‍ അപ്ഡേറ്റ് !
575 കോടി രൂപ നായക നടന് മാത്രം; ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ഒരു കരാര്‍ ആദ്യം, ഞെട്ടി സിനിമ ലോകം !