വിമര്‍ശകര്‍ക്ക് മറുപടി, കിടിലൻ മേയ്‍ക്കോവറില്‍ തിരിച്ചുവരവിന് നിവിൻ പോളി

By Web Team  |  First Published Jan 3, 2023, 9:49 AM IST

നിവിൻ പോളിയുടെ ഏറ്റവും പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.


മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിയുടേതായി 'സാറ്റര്‍ഡേ നൈറ്റാ'ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന് സമീപകാലത്ത് വൻ വിജയങ്ങള്‍ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍ വൻ മേയ്‍ക്കോവറില്‍ നിവിൻ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിൻ പോളിക്ക് എതിരെ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നിവിൻ പോളിയുടേതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. എന്തായാലും നിവിൻ പോളി തടി കുറയ്‍ക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തം.

Latest Videos

റോഷൻ ആൻഡ്രൂസായിരുന്നു 'സാറ്റര്‍ ഡേ നൈറ്റെ'ന്ന ചിത്രം സംവിധാനം ചെയ്‍തത്.   'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വൻ വിജയം നേടാനായിരുന്നില്ല. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.  നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിച്ചിരക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകര്‍ന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ. കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌ എന്നിവരുമായിരുന്നു.

Read More: 'ദ കശ്‍മിര്‍ ഫയല്‍സി'നു ശേഷം വിവേക് അഗ്‍നിഹോത്രിയുടെ സംവിധാനത്തില്‍ വീണ്ടും അനുപം ഖേര്‍

click me!