പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായി നവ്യ, പിഡബ്ള്യൂഡി കോൺട്രാക്റായി സൈജു

By Web Team  |  First Published Dec 20, 2022, 5:59 PM IST

നവ്യാ നായരും സൈജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.


നവ്യാ നായര്‍ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അനീഷ് ഉപാസന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു.

ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ചിത്രത്തിന് പേരിട്ടിട്ടില്ല. ഛായാഗ്രഹണം ശ്യാംരാജ്. സംഗീതം - കൈലാസ് മേനോൻ.

Latest Videos

undefined

'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന  ചിത്രം എസ് ക്യൂബ് ഫിലിംസ് തന്നെ പ്രദർശനത്തിനെത്തിക്കുന്നു.  സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രെത്തീന എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ  'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിന്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നർമ്മവും ഹൃദയസ്‍പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ 'ജാനകി'യെ ഭദ്രമാക്കുമ്പോൾ 'ഉണ്ണി'യെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.
ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര,  പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്‍മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന

click me!