നടന്‍ നാസറിന്‍റെ മകന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു

By Web Team  |  First Published Mar 13, 2024, 7:49 PM IST

നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചത്.


ചെന്നൈ: തമിഴകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ പേരുള്ള നടനാണ് നാസര്‍. അദ്ദേഹത്തിന്‍റെ മകന്‍ ഫൈസല്‍ 2014ല്‍ ഒരു ഗുരുതര അപകടത്തിന് ശേഷം വീല്‍ചെയറിലാണ്. ഭാഗ്യം കൊണ്ടാണ് ഫൈസലിന്‍റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഇപ്പോഴിതാ കടുത്ത വിജയ് ആരാധകനായ ഫൈസല്‍ വിജയ് രൂപം നല്‍കിയ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തില്‍ മെമ്പര്‍ഷിപ്പ് എടുത്തതാണ് വാര്‍ത്തയാകുന്നത്. 

നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചത്. '2014 അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു' എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

Latest Videos

2018ല്‍ ഫൈസലിന്‍റെ ജന്മദിനത്തില്‍ നാസറിന്‍റെ വീട്ടിലെത്തി വിജയ് നല്‍കിയ സര്‍പ്രൈസ് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് ഫൈസലിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് വിജയ് മടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 8നാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയിലേക്ക് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്ന ആപ്പ് വിജയ് പുറത്തിറക്കിയത്.

ഇതുവരെ തമിഴ്നാട്ടില്‍ നിന്നും ഈ ആപ്പ് വഴി 50 ലക്ഷം മെമ്പര്‍ഷിപ്പ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ എടുത്തുവെന്നാണ് പാര്‍ട്ടി അധികൃതര്‍ പറയുന്നത്. കൂടിയ ട്രാഫിക്കിനാല്‍ ആപ്പ് ഒന്നര ദിവസത്തോളം ഡൌണായി എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 2നാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നാണ് സൂചന. 

'സിഎഎ അംഗീകരിക്കാനാകില്ല, ഇത് ഭിന്നിപ്പിക്കാനുളള ശ്രമം';പാർട്ടി രൂപീകരണ ശേഷം വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണം

എല്ലാവരും പാര്‍ട്ടിയില്‍ ചേരണമെന്ന് വിജയ്; പിന്നാലെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പുറത്തിറക്കിയ ആപ്പ് തകര്‍ന്നു.!

click me!