മലയാളത്തില്‍ മാത്രം പോരെന്ന് തെലുങ്കര്‍, ഒടുവില്‍ പ്രേമലുവിന് വൻ തുക നല്‍കി രാജമൗലിയുടെ മകൻ

By Web Team  |  First Published Feb 26, 2024, 3:46 PM IST

ആഗോളതലത്തില്‍ പ്രേമലു ആകെ 60 കോടിയില്‍ അധികം നേടിയിട്ടുണ്ട്.


കേരളത്തിനു പുറത്തും ഹിറ്റായിരിക്കുന്ന മലയാള ചിത്രമാണ് പ്രേമലു. നിലവില്‍ രാജ്യത്തിന് പുറത്തും നിരവധി തിയറ്ററുകളില്‍ പ്രേമലു പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറുഭാഷയില്‍ റിലീസിന് പ്രേമലുവും ഒരുങ്ങുകയാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്. നസ്‍ലെനും മമിമതയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ തെലുങ്ക് റിലീസില്‍ തീരുമാനമായി എന്നാണ് അന്നാട്ടില്‍ കേന്ദ്രീകരിച്ചുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒടിടിപ്ലേയും മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ റിലീസില്‍ ആകാംക്ഷയുണര്‍ത്ത ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയയാണ് പ്രേമലു തെലുങ്കിലേക്ക് എത്തിക്കുന്നത്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രേമലു സിനിമയുടെ തെലുങ്ക് മൊഴിമാറ്റ റൈറ്റ്‍സ് വൻ തുകയ്‍ക്ക് എസ് എസ് കാര്‍ത്തികേയ നേടി എന്നാണ് മനസ്സിലാകുന്നത്. മാര്‍ച്ച് എട്ടിനായിരിക്കും നസ്‍ലെന്റെയും മമിതയുടെയും ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുക എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ആകാശവാണി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos

undefined

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു ചിത്രമാണ് പ്രേമലു. ഇതിനകം ഹൈദരാബാദില്‍ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായി മാറാൻ പ്രേമലുവിന് കഴിഞ്ഞിട്ടുണ്ട്. ഇനി തെലുങ്ക് പതിപ്പും എത്തുന്നതോടെ കളക്ഷനിലും വലിയ പ്രതിഫലനം ഉണ്ടാകും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പുതിയ പ്രേക്ഷകരെ മനസ്സിലാക്കുന്ന ചേരുവകളാണ് ചിത്രത്തിന്റേത് എന്നതാണ് ബോക്സ് ഓഫീസില്‍ പ്രേമലുവിനറെ വിജയത്തില്‍ ഒരു നിര്‍ണായക ഘടകമായി മാറിയിരിക്കുന്നത്.

ഗിരീഷ് എ ഡിയുടെ സംവിധാനത്തിലുള്ള ചിത്രമായ പ്രേമലു ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 60 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പ്രേമലുവിന് മൂന്നാം ഞായറാഴ്‍ചയും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ മാത്രമായി രണ്ട് കോടി രൂപയില്‍ അധികം പ്രേമലു നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നായകനും നായികയുമായ നസ്‍ലെനും മമിതയ്‍ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!