കുഞ്ഞ് ധ്വനിയുടെ റൊമാന്റിക് ലുക്ക് പങ്കുവെച്ച് മൃദുല

By Web Team  |  First Published Dec 15, 2022, 9:17 PM IST

നടി മൃദുല വിജയ് പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.


യുവ കൃഷ്‍ണയും മൃദുല വിജയ്‍യും സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അവരോടുള്ള പ്രിയം തന്നെയാണ് മകളായ ധ്വനി കൃഷ്‍ണയോടും പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങൾ വളരെ വേഗമാണ് തരംഗമാകുന്നത്. മൃദുല അഭിനയത്തിൽ സജീവമായിരുന്നില്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി എല്ലാ കാര്യങ്ങളും പങ്കിടാറുണ്ട്. പ്രഗ്‌നൻസി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള കാര്യങ്ങളെല്ലാം മൃദുല പങ്കുവെച്ചിരുന്നു. കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, കുഞ്ഞ് ധ്വനിയുടെ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മൃദുല.

വെറുതെയിരുന്ന് ധ്വനി കളിക്കുന്ന വീഡിയോ ആണെങ്കിലും അതിന്റെ പ്രത്യേകത കുഞ്ഞിന്റെ നോട്ടത്തിനാണ്. കണ്ണുകൾ ചലിപ്പിക്കുന്നതിനും പ്രത്യേക ഭംഗിയാണ്. നിഷ്‍കളങ്കമായ നോട്ടമാണ്  'ആ പ്രണയാർദ്രമായ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചോ' എന്നാണ് വീഡിയോയ്ക്ക് മൃദുല നൽകിയ ക്യാപ്‌ഷൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Dwanikrishna US (@dwanikrishna_official)

വളരെ ക്യൂട്ട് ആയ വീഡിയോയിൽ ധ്വനി ചിരിക്കുന്നില്ലെങ്കിലും, ആ ഭാവത്തിനാണ് കൈയടി. ധ്വനിമോൾ വെറുതെ നോക്കിയാലും നല്ല ഭംഗിയാണെന്ന് ഒരാൾ കമന്റ് ചെയ്യുന്നുണ്ട്. കുഞ്ഞ് യുവയെ പോലെ തന്നെയാന്നും ഒരാള്‍ പറയുന്നു. മൃദുലയുടെ അമ്മയുടെ പോലെയാണെന്നുമൊക്കെയാണ് പ്രതികരണങ്ങൾ.

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മെയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൌസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും ശ്രദ്ധേയമായിരുന്നു. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും സീരിയലില്‍ മാത്രമല്ല സിനിമയിലും തിളങ്ങിയിട്ടുണ്ട്.

Read More: മകള്‍ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്

click me!