വിജയദശമി ആശംസകളുമായി മോഹന്‍ലാല്‍.
വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ. 'ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ', എന്നാണ് മോഹൻലാൽ കുറിച്ചത്.
അതേസമയം, ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകിയത്.
മനോഹരമായൊരു ഫാമിലി എന്റർടെയ്നർ ഉറപ്പ് ! അജു വർഗ്ഗീസ്- ജോണി ആൻ്റണി ചിത്രം'സ്വർഗം' ട്രെയിലർ
എമ്പുരാന്‍റെ ഷൂട്ടിങ്ങാണ് മോഹന്‍ലാലിന്‍റേതായി നിലവില്‍ നടക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. 2019ൽ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിവേക് ഒബ്റോയ് പോയിട്ട് മറ്റ് താരങ്ങൾ എമ്പുരാനിലും ഉണ്ടാകും. ചിത്രം ഈ വർഷം അവസാനമോ 2025 ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ചെറുതല്ലാത്തൊരു തിയറ്റർ എക്സ്പീരിയൻസ് എമ്പുരാൻ സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം