ചിത്രം ജനുവരി 25ന് തിയറ്ററുകളില്‍ എത്തും.
മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ. യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും വൈറലാകാറുണ്ട്. അത്തരമൊരു പോസ്റ്റർ വീണ്ടും റീലീസ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പോർമുഖത്തിൽ നിന്നുമുള്ളതാണ് പോസ്റ്റർ. കയ്യിൽ വാളേന്തി നെറ്റിയിൽ നിന്നും ചോരപൊടിയുന്ന മോഹൻലാലിലെ വാലിബനെ പോസ്റ്ററിൽ കാണാം. ഒപ്പം മണികണ്ഠൻ ആചാരിയും ചില സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്. കൊടുങ്കാറ്റാകാൻ പോകുന്ന സിനിമയെന്നാണ് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏവരും പറയുന്നത്.
അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ക്വാളിറ്റി പോസ്റ്ററുകളാണ് വാലിബന്റേതാണെന്നും ഫാൻ തിയറികൾക്കും, ഊഹാപോഹങ്ങൾക്കും ഉപരിയായി മലയാളം കണ്ടിട്ടില്ലാത്ത ലിജോ സ്റ്റൈലിലുള്ള ഒരു അൺയൂഷ്യൽ നറേറ്റീവ് തന്നെയാവും സ്‌ക്രീനിൽ ഒരുങ്ങുക എന്ന് ഉറപ്പെന്നും ആരാധകർ പറയുന്നു.
മമ്മൂട്ടിയെ ഉറപ്പിക്കാമോ? 'ഓസ്‍ലറെ' എത്ര സമയം സ്ക്രീനിൽ കാണാം, ജയറാം ചിത്രത്തിന്റെ വൻ അപ്ഡേറ്റ്
അതേസമയം, ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തുക. വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ശേഷമുള്ള മൂന്ന് ദിവസവും അവധി ദിനങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാല്‍, ആദ്യ നാല് ദിനത്തില്‍ വാലിബന് വന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. പി എസ് റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..