ടൈറ്റിലിലെ ആ തുന്നിക്കെട്ടൊരു സൂചനയോ? ഷണ്‍മുഖത്തിന്റെ 'തുടരും' കാത്തുവച്ചിരിക്കുന്നതെന്ത് ?

By Web Team  |  First Published Nov 9, 2024, 10:32 AM IST

തരുൺ മൂർത്തി എന്തോ വൻ സംഭവം ഒളിപ്പിക്കുന്നുണ്ടെന്നും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ഇവർ പറയുന്നു.


റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. തുടരും എന്നാണ് സിനിമയുടെ പേര്. കു‍ട്ടികൾക്കൊപ്പം നിറ ചിരിയോടെ നടന്നുപോകുന്ന മോഹൻലാൽ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ടൈറ്റിൽ പുറത്തുവന്നതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. 

ഇതിൽ പ്രധാനമാണ് തുടരും എന്ന ടൈറ്റിൽ ടെക്സ്റ്റിൽ ഉള്ള തുന്നലുകൾ. 'രും' എന്ന് എഴുതിയിരിക്കുന്നതാണ് തമ്മിൽ കൂട്ടി തുന്നിയിരിക്കുന്ന രീതിയിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇതെന്തിന്റെ സൂചന എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. തരുൺ മൂർത്തി എന്തോ വൻ സംഭവം ഒളിപ്പിക്കുന്നുണ്ടെന്നും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ഇവർ പറയുന്നു.

Latest Videos

ഒപ്പം, "പോസ്റ്ററിൽ ഒരു നല്ല ഫീൽ ഗുഡ്, ഫാമിലി പടത്തിനുള്ള വൈബ് ഉണ്ടെങ്കിലും പോസ്റ്ററിലെ ചെറിയ ഹിന്റ് വേറെന്തോ സൂചന പോലെ. ചിലപ്പോൾ ദൃശ്യം പോലെ, എന്തെങ്കിലും സംഭവം കടന്ന് വരുന്നതും പടത്തിന്റെ ട്രാക്ക് മാറാനും ചാൻസ് ഉണ്ട്", എന്ന് പറയുന്നവരും ധാരാളമാണ്. 

മോഹന്‍ലാലിന്‍റെ കരിയറിലെ 360മത്തെ സിനമയാണ് തുടരും. ശോഭനയാണ് തുടരുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്ര പേര്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

'കങ്കുവ'യുടെ വിളയാട്ടത്തിന് ഇനി അഞ്ച് നാൾ; കേരളത്തിൽ വൻ റിലീസ്, ഒപ്പണിങ്ങിൽ ആരൊക്കെ വീഴും ?

തരുണ്‍ മൂര്‍ത്തി ചിത്രം സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അതേസമയം,  മോഹന്‍ലാലിന്‍റെ എമ്പുരാന്‍റെ ഷൂട്ടിംഗ് നിലവില്‍ നടക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!