48000 ടിക്കറ്റുകൾ, 84% ഒക്യുപൻസി; കൊച്ചി മള്‍ട്ടിപ്ലക്സസിൽ കോടികൾ വാരി 'നേര്', ആദ്യവാരം നേടിയത്

By Web Team  |  First Published Dec 29, 2023, 8:16 AM IST

ഡിസംബർ 21ന് ആയിരുന്നു മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്.


'കാതൽ' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വീണ്ടും തീയറ്ററുകളിൽ ആളെ കയറ്റിയിരിക്കുകയാണ് 'നേര്'. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഈ അവസരത്തിൽ കൊച്ചി മള്‍ട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. 

നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ വിറ്റിരിക്കുന്നത്. കൂടാതെ  84% ഒക്യുപൻസിയും നേരിന് ലഭിച്ചു. ഇതിലൂടെ 1.20കോടിയാണ് മള്‍ട്ടിപ്ലക്സസിൽ നിന്നും സിനിമ നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. 

Latest Videos

അതേസമയം, നേര് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സ്ക്രീനുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 200 സ്ക്രീനുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം രണ്ടാം ആഴ്ച 350 ഓളം സ്ക്രീനുകളിൽ പ്രദർശിപ്പിക്കും എന്നാണ് വിവരം. ഇതിന്റെ ഔദ്യോ​ഗിക അപ്ഡേറ്റ് പുറത്തുവരാനുണ്ട്. ആദ്യദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന നേര് 24.5 കോടിയാണ് ആദ്യവാരം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ പറയുന്നത്. 2023ൽ മോളിവുഡിലെ ഏറ്റവും വലിയ ഗ്രോസർ നേടുന്ന അഞ്ചാമത്തെ ചിത്രവും നേര് തന്നെ. 

മകന് വീട്ടിൽ റോളർ കോസ്റ്റർ ഒരുക്കി പാർവതി കൃഷ്ണ; 'ബുദ്ധി റോക്കറ്റ് ആണല്ലോ'ന്ന് കമന്റുകൾ

ഡിസംബർ 21ന് ആയിരുന്നു മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്. ദൃശ്യം ഫ്രാഞ്ചൈസി, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ജീത്തു കോമ്പോ വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു നേര്. ഇതിൽ റാം 2024ൽ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശാന്തി മായാദേവി, ജ​ഗദീഷ്, സിദ്ധീഖ്, അനശ്വര രാജൻ, പ്രിയാ മണി, ശങ്കർ ഇന്ദുചൂടൻ തുടങ്ങിയവരാണ് നേരിലെ പ്രധാന അഭിനേതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!