എമ്പുരാന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 30 ആകുമ്പോഴേക്കും നടക്കുമെന്നാണ് വിവരം.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് ചിത്രം. മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ ആണ് ശ്രദ്ധനേടുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാമി'ന്റെ പഴയ കാലഘട്ടം ആണ് എമ്പുരാൻ പറയുക എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പഴയ കാലഘട്ടം പറയുമ്പോൾ അതിനുള്ള മാറ്റങ്ങൾ ശരീരത്തിൽ ആവശ്യമാണെന്നും ഇതിനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ എന്നുമാണ് ഇവർ പറയുന്നത്. സമീപകാലത്ത് മോഹൻലാലിന്റേതായി പുറത്തുവന്ന ഫോട്ടോകൾക്ക് ഒപ്പമാണ് ചർച്ചകൾ സജീവമാകുന്നത്. അതേസമയം, പ്രിക്വൽ + സീക്വൽ മിക്സിഡ് ആണ് ചിത്രമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 30 ആകുമ്പോഴേക്കും നടക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിച്ചാകും എമ്പുരാൻ നിർമിക്കുക എന്നാണ് വിവരം. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും.
നിലവിൽ വൃഷഭ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് അദ്ദേഹം അടുത്തിടെ അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ആണ് സംവിധാനം. വിലയാത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഏറ്റ പരിക്കും തുടർന്ന് നടന്ന ശസ്ത്രക്രിയയ്ക്കും ശേഷം വീട്ടിൽ വിശ്രമത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ.
എന്താ ഒരു ചിരി..; വ്യത്യസ്ത ഭാവങ്ങളിൽ മോഹൻലാൽ, 'ഒരേ ഒരു രാജാവ്' എന്ന് ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..