എല്‍ 360 റിലീസ് എപ്പോഴായിരിക്കും?, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

By Web Team  |  First Published Jun 24, 2024, 5:13 PM IST

മോഹൻലാല്‍ നായകനാകുന്ന എല്‍ 360 സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.


മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിക്കവാറും ഒക്ടോബറില്‍ പൂജ റിലീസായി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന്  സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയതും ചര്‍ച്ചയായിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Latest Videos

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: ഞെട്ടിച്ച് പ്രഭാസ്, അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ കല്‍ക്കി 2898 എഡി കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!