മാൻവി സുരേന്ദ്രൻ പങ്കുവെച്ച പുത്തൻ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. പലപ്പോഴും വ്യത്യസ്‍തമായ ഫോട്ടൊഷൂട്ടുകളുമായും താരം എത്താറുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാൻവി. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ മാൻവിയ്ക്ക് നിരവധി ഫാൻസ് പേജുകളുമുണ്ട്. ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സിമ്പിൾ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും ഒരേപോലെ ഭംഗി കാത്തുസൂക്ഷിക്കുന്ന മാൻവി സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്ലോറൽ സാരിക്കൊപ്പം നേർത്ത ആഭരങ്ങളാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. പിക് ഓഫ് ദി ഡെ ഹാഷ്‍ടാഗാണ് താരം നൽകിയിരിക്കുന്നത്. അതങ്ങനെ തന്നെയാണെന്നാണ് ആരാധകരുടെയും കമന്റ്. എന്തായാലും പുതിയ ചിത്രങ്ങള്‍ ഹിറ്റായിരിക്കുകയാണ്.
'മിസിസ് ഹിറ്റ്‌ലർ', 'കൂടെവിടെ', തുടങ്ങിയ ജനപ്രിയ പരമ്പരകളിലാണ് ഇപ്പോൾ മാൻവി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 'ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് കടന്നത്. പിന്നീട് മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.
നെഗറ്റീവ് വേഷങ്ങൾ കൈകാര്യം ചെയ്യാനും തനിക്ക് സാധിക്കുമെന്ന് താരം തെളിയിച്ചത് 'സീത'യിലൂടെ ആയിരുന്നു. നൃത്തത്തിലും മിടുക്കിയാണ് മാൻവി സുരേന്ദ്രൻ. കുട്ടിക്കാലം മുതലേ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമുണ്ട് താരം. മോഹിനിയാട്ടം ആയിരുന്നു മാൻവിക്ക് പ്രധാനം.
Read More: 'ധൂമം' പൂര്‍ത്തിയാക്കി ഫഹദ്, ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിനായി കാത്ത് ആരാധകര്‍