'അദ്ദേഹം സുഖമായിരിക്കുന്നു'; ശ്രീനിവാസനെ കണ്ടതിനെക്കുറിച്ച് മണികണ്ഠന്‍ പട്ടാമ്പി

By Web Team  |  First Published Mar 14, 2023, 9:36 PM IST

"അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്"


ഇടയ്ക്ക് തന്നെ പിടികൂടിയ അനാരോഗ്യത്തെ മറികടന്ന് വീണ്ടും സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ശ്രീനിവാസന്‍. അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏതാനും ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താനുണ്ട്. ഇപ്പോഴിതാ ശ്രീനിവാസനെ കണ്ട അനുഭവം പറയുകയാണ് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. ഒരു ടെലിവിഷന്‍ ചാനലില്‍ വച്ച് ശ്രീനിവാസനെ കണ്ടുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മണികണ്ഠന്‍ പട്ടാമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒരുപാട് നാളുകൾക്ക് ശേഷം, ഇന്ന് മഴവിൽ മനോരമയിൽ വച്ച് ശ്രീനിവാസൻ സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. 
സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാൻ കഴിയാത്ത എത്രയോ ചിത്രങ്ങൾ കൂടുതൽ മിഴിവാർന്ന് കൺമുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി, മണികണ്ഠന്‍ പട്ടാമ്പി കുറിച്ചു.

Latest Videos

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍,  ഷാബു ഉസ്‍മാന്‍ കോന്നി സംവിധാനം ചെയ്യുന്ന ലൂയിസ് എന്നിവയാണ് ശ്രീനിവാസന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. കുറുക്കനില്‍ വിനീത് ശ്രീനിവാസനും ഒപ്പം അഭിനയിക്കുന്നുണ്ട്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം ലൂയിസ് എന്ന ചിത്രത്തില്‍ ശ്രീനിവാസൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരം കഥാപാത്രത്തെ കാണാനാവുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ALSO READ : പുതിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി ആസിഫ് അലി; വില ഒരു കോടിയിലേറെ

click me!