'രാജമാണിക്യത്തിന്റെ കഥ കഴിഞ്ഞു, സിബിഐ വേണമെങ്കിൽ ഇനിയും വരാം': മമ്മൂട്ടി

By Web Team  |  First Published Oct 3, 2022, 6:46 PM IST

ഒക്ടോബര്‍ ഏഴിന് റോഷാക്ക് തിയറ്ററുകളില്‍.


ലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അൻപത് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങളെയാണ് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. താരം അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളുടെയും രണ്ടാം ഭാ​ഗം ഉണ്ടാകുമോ എന്ന ചോദ്യം പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. എന്നാല്‍ പുതിയ കഥകളാണ് സിനിമയ്ക്ക് വേണ്ടതെന്നും ചെയ്ത കഥാപാത്രങ്ങളെ വച്ചുകൊണ്ട് രണ്ടാമതും സിനിമ ചെയ്താല്‍ ആ സിനിമ ഒത്തു പോകാത്ത രീതിയിലായി പോകുമെന്നുമാണ് മമ്മൂട്ടി പറയുന്നത്. 

"രാജമാണിക്യത്തിന്‍റെ രണ്ടാം ഭാഗം എടുക്കണമെന്ന് എല്ലാവരും പറയുന്നുണ്ട്. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. രാജമാണിക്യത്തിന്‍റെ കഥ കഴിഞ്ഞു. രണ്ടാമത് അയാള്‍ എവിടെയെങ്കിലും ജനിച്ച് വളര്‍ന്ന് അതിലെ അമ്മയുമായുള്ള സ്വീക്വന്‍സൊന്നും നമുക്ക് രണ്ടാമത് കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അങ്ങനെ എല്ലാ സിനിമകള്‍ക്കും രണ്ടാം ഭാഗമെടുക്കാന്‍ കഴിയില്ല. സിബിഐ വേണമെങ്കില്‍ ഇനിയും വരാം, കാരണം വേറെ വേറെ കേസുകളാണ്. അതില്‍ ഒരു കഥാപാത്രം മാത്രമാണ് നമ്മള്‍ ആവര്‍ത്തിക്കുന്നുള്ളൂ. കഥ ഇങ്ങനെ മാറികൊണ്ടിരിക്കും. ഒരു കഥയിലും കഴിഞ്ഞ സിനിമയുടെ ആവശ്യമില്ല. പുതിയ കഥകളാണ് സിനിമയ്ക്ക് ആവശ്യം. വീണ്ടും രണ്ടാമത്തെ കഥാപാത്രങ്ങളെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ ആയാല്‍ അത് ഏച്ച് കെട്ടിയ പോലെയുണ്ടാകും", എന്നാണ് മമ്മൂട്ടി പറഞ്ഞത്. റോഷാക്ക് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Latest Videos

ബേസിലിന്റെ വധുവായി ദർശന; രസിപ്പിച്ച് 'ജയ ജയ ജയ ജയ ഹേ' ടീസർ

പ്രഖ്യാപന സമയം മുതൽ സസ്പെൻസ് തുടരുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് യു\എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.'ലൂക്ക് ആന്റണി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

click me!