'ഒരു മാജിക്കല്‍ കണക്ഷന്‍, എംടിയുടേത് എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങള്‍': മമ്മൂട്ടി

By Web Team  |  First Published May 17, 2023, 8:33 AM IST

വതി ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ.


വതി ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് ആദരവ് അർപ്പിച്ച് സാംസ്കാരിക കേരളം. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ചേർന്ന് എംടിയെ ആദരിച്ചു. വാക്കുകളിൽ വിശദീകരിക്കാൻ സാധിക്കുന്നതല്ല എംടിയുമായുള്ള തന്റെ ബന്ധമെന്ന് 
ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. തന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേതെന്നും മമ്മൂട്ടി പറഞ്ഞു. 

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ

എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ച കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. വായിച്ച് തുടങ്ങുമ്പോൾ കഥകളോടും കഥാപാത്രങ്ങളോടും ഉള്ള എന്റെ ആ​ഗ്രഹങ്ങൾ നവനീയമായി പുറത്തുവന്നിട്ടുള്ളതാണ്. ഒരുപക്ഷേ ആരും  കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ ഒക്കെ നോക്കി നമ്മുടെ മുഖം കഥാപാത്രങ്ങളാക്കി മാറ്റി പരിശീലിച്ചിട്ടുണ്ട്. എംടിയെ എന്നെങ്കിലും പരിചയപ്പെടാൻ സാധിക്കുമെന്ന് കുട്ടിക്കാലത്തെ ഞാൻ ആ​ഗ്രഹിച്ചിരുന്നു. ഒരു ചലച്ചിത്രോത്സവത്തിന്റെ സായാന്നത്തില്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ഉണ്ടായൊരു കണക്ഷൻ, അതൊരു മാജിക് ആയി തന്നെ ഇപ്പോഴും നിലനിൽക്കുന്നു. അതിന് ശേഷമാണ് എനിക്ക് സിനിമയിൽ അവരസങ്ങൾ ഉണ്ടാകുന്നത്. ഇത്രയും കാലം നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ ഇടയാക്കിയതും. ഇത്രയും വർഷക്കാലം സിനിമയിൽ നിങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ആസ്വദിച്ച് നിലനിന്ന് പോകുന്നു. എംടിയുടെ സിനിമയിൽ അഭിനയിച്ച ആളാണ് എന്ന് പറയുമ്പോൾ തന്നെ എനിക്ക് കിട്ടുന്ന പ്രത്യേക അം​ഗീകാരങ്ങൾ ആസ്വദിക്കാറുണ്ട്. ഇക്കഴിഞ്ഞ നാലഞ്ച് മാസം മുൻപ് അദ്ദേഹത്തിന്റെ എഴുത്തിലെ കഥാപാത്രമായി അഭിനയിച്ച് തീർത്തിട്ടേ ഉള്ളൂ ഞാൻ. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ എല്ലാ ആദരവുകളും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച് ഒരുപാട് പുരസ്കാരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ എല്ലാ പുരസ്കാരങ്ങളും ​ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുക ആണ്.  

Latest Videos

ചാക്കോച്ചന് നൂറിൽ നൂറ്; '2018'ലൂടെ അപൂർവ്വനേട്ടം

click me!