ആരൊക്കെ വീഴും?, ഇന്നുമുതല്‍ ബോക്സ് ഓഫീസ് ഭരിക്കാൻ മമ്മൂട്ടി, ബസൂക്ക അപ്ഡേറ്റ്

മമ്മൂട്ടി നായകനായി ഇനി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്.

Actor Mammootty starrer Bazooka film update out

മമ്മൂട്ടി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയില്‍ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടിയെന്ന് പറഞ്ഞിരുന്നു സിദ്ധാര്‍ഥ് ഭരതൻ. ബസൂക്കയുടെ കേരള അഡ്വാൻസ് ബുക്കിംഗ് തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടാണ് നിലവില്‍ ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്നത്.

ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‍വുഡ് എക്സിലൂടെ നേരത്തെ പുറത്തുവിതും ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബസൂക്ക ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക.

Latest Videos

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്.  നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Read More: 'കുമ്പിളപ്പം' നൽകി മഞ്ജു പിള്ളയുടെ പിണക്കം മാറ്റി കാർത്തിക് സൂര്യ; വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!