ബസൂക്കയ്‍ക്ക് സംഭവിക്കുന്നത് എന്താണ്?, ആദ്യമായി കളക്ഷനില്‍ അങ്ങനെയൊരു മാറ്റം

ആദ്യമായിട്ടാണ് മമ്മൂട്ടിയുടെ ബസൂക്കയ്‍ക്ക് ഇങ്ങനെ ഒരു മാറ്റം സംഭവിക്കുന്നത്.

Actor Mammootty starrer Bazooka collection report

മമ്മൂട്ടി നായകനായി വന്ന പുതിയ ചിത്രമാണ് ബസൂക്ക.ബസൂക്കയുടെ ഓപ്പണിംഗ് കളക്ഷൻ 3.2 കോടി രൂപയായിരുന്നു കേരളത്തില്‍. എന്നാല്‍ രണ്ടാം ദിവസം 2.1 കോടി രൂപ മാത്രമാണ് നേടാനായത്. പക്ഷേ മൂന്നാം ദിവസമാകട്ടെ 2 കോടി നേടിയപ്പോള്‍ നാലാം ദിവസം  1.7 കോടിയുടെ തൊട്ടടുത്ത ദിവസം 1,49 കോടിയും നേടിയപ്പോള്‍ ആദ്യമായി ആറാം ദിവസം ഒരു കോടിയില്‍ താഴെ (82 ലക്ഷം) നേടി ആകെ നേട്ടം കേരള ബോക്സ് ഓഫീസില്‍ 11.31  കോടിയില്‍ എത്തിക്കാനാണ് ബസൂക്കയ്‍ക്ക് സാധിച്ചത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക?. പേരിന്റെ പ്രഖ്യാപനം മുതല്‍ സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ഏതാണ് അവസാനം വരെ തന്നെ ആ ചോദ്യത്തിന്റെ ആകാംക്ഷയില്‍ പ്രേക്ഷകനെ കോര്‍ത്തിട്ടിരിക്കുകയാണ് സംവിധായകൻ. ഒരു മള്‍ട്ടി ലെവല്‍ ഗെയിം പോലെ. മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ഴോണറില്‍ വികസിച്ച് ക്ലൈമാക്സില്‍ പൊട്ടിത്തെറിക്കുന്ന കാഴ്‍ചാനുഭവമാണ് ബസൂക്കയുടേത്.

Latest Videos

ബസൂക്കയെന്ന പേരില്‍ വന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും നായകൻ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് നേരത്തെ  പ്രതികരിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്.  നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Read More: തമിഴകം ഭരിച്ച് അജിത് കുമാര്‍, കളക്ഷനില്‍ ഞെട്ടിച്ച് ഗുഡ് ബാഡ് അഗ്ലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!