ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. പ്രിയ സഹ പ്രവർത്തകനെ അവസാന നോക്ക് കണ്ട മമ്മൂട്ടി, ഹനീഫിന്റെ മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ആന്റോ ജോസഫും, നടൻ പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു കലാഭവന്‍ ഹനീഫിന്‍റെ വിയോഗം. കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ആയിരുന്നു ഹനീഫ്. നാളെ രാവിലെ 11മണിക്ക് അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കും.
undefined
തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് ഹനീഫും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. "ഞാനെന്റെ ഉള്ളിൽ ആഗ്രഹിച്ചൊരു റോൾ ആയിരുന്നു അത്. മദ്യപാനിയുടെ റോൾ ആയിരുന്നു ചെയ്തത്. ആ വേഷത്തിൽ ഞാൻ മമ്മൂട്ടിയുടെ മുന്നിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് അത് ഇഷ്ടമായി. പാണ്ടിപ്പട, പറക്കും തളിക, പോലുള്ള സിനിമയ്ക്ക് ഒപ്പം തന്നെ തുറുപ്പുഗുലാനെ പറ്റിയും ആളുകൾ സംസാരിക്കുന്നത് വളരെ സന്തോഷം തന്നതാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടന്മാരിൽ ഒരാളായ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്", എന്നാണ് ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് ഹനീഫ് പറഞ്ഞത്.
അവൻ വരുന്നു..'ആലൻ അലക്സാണ്ടർ'; അവസാന കടമ്പ കടന്ന് 'ബാന്ദ്ര', നാളെ മുതൽ തിയറ്ററിൽ
മമ്മൂട്ടിയുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു എന്നും ഹനീഫ് അന്ന് പറഞ്ഞിരുന്നു. സീരിയലിൽ പോലും വരുന്ന ആർട്ടിസ്റ്റുകളെ നിരീക്ഷിക്കുകയും അവരെ പറ്റി സംസാരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. തുറുപ്പുഗുലാന്‍ ശേഷം പുള്ളിക്കാരൻ സ്റ്റാറാ, ഫയർമാൻ, കോമ്പിനേഷൻ ഇല്ലെങ്കിലും പുഴുവിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചു. അതൊക്കെ വലിയൊരു ഭാഗ്യം തന്നെയാണെന്നും ഹനീഫ് പറഞ്ഞിരുന്നു. കമ്മത്ത് ആന്റ് കമ്മത്തിൽ കൊങ്ങിണി ഭാഷയുടെ കൊച്ചി സ്ലാങ് മമ്മൂക്കയ്ക്ക് പറഞ്ഞ് കൊടുക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ഹനീഫ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..