19 ദിവസം, 20,000 ഷോകൾ; അടിച്ചുകയറി 'ജോസേട്ടായി', ശരിക്കും ടർബോ എത്ര നേടി ?

By Web TeamFirst Published Jun 10, 2024, 8:03 PM IST
Highlights

മെയ് 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്.

മ്മൂട്ടി നായകനായി എത്തുന്ന അക്ഷൻ-കോമഡി ചിത്രം. ഇതായിരുന്നു ടർബോ എന്ന ചിത്രത്തിലേക്ക് ഓരോ പ്രേക്ഷകനെയും അടുപ്പിച്ച പ്രധാനഘടകം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആകട്ടെ മാസ് ആക്ഷൻ എന്റർടെയ്നർ. ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്ക് ഉള്ളിൽ 50 കോടി ക്ലബ്ബിലും ടർബോ ഇടം നേടിയിരുന്നു. 

ഇപ്പോഴിതാ ടർബോ നേടിയൊരു ഖ്യാതിയുടെ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനോടകം 20,000 ഷോകൾ ടർബോ പൂർത്തിയാക്കി എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് വെറും പത്തൊൻപത് ദിവസത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ഈ നേട്ടം. കേരളത്തിൽ മാത്രമാണ് 20,000 ഷോകൾ ടർബോ പൂർത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

Latest Videos

അതേസമയം, 20,000 ഷോകൾ പൂർത്തിയാക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. കണ്ണൂർ സ്ക്വാഡ് ( 29.2K), ഭീഷ്മപർവ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടർബോയ്ക്ക് മുന്നിലുള്ള ചിത്രങ്ങൾ. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള മമ്മൂട്ടി സിനിമകൾ എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. 

'മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത ഇല്ല'; ദുരനുഭവം പങ്കുവച്ച് നടി അമൃത നായർ

അതേസമയം, ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 കോടിയോളം രൂപ ടർബോ സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്.  2 മണിക്കൂർ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനി നിർമിച്ച അഞ്ചാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ടർബോ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!