ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമകളിൽ ഒന്ന്.
കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. കാലങ്ങൾ കഴിയുന്തോറും തന്നിലെ നടനെ തേച്ചുമിനുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ വ്യത്യസ്തമായ പകർന്നാട്ടങ്ങൾ ആയിരുന്നു ഇവ. മറ്റാരാലും അനുകരിക്കാനാകാത്ത ഭാവപകർച്ചയോടെ മലയാളത്തിന്റെ പ്രിയതാരം ഇന്നും തന്റെ സിനിമാ ജീവിതം തുടർന്ന് കൊണ്ടിയിരിക്കുന്നു. ഇപ്പോഴിതാ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ പുത്തൻ നേട്ടത്തിന് അർഹനായിരിക്കുകയാണ് മമ്മൂട്ടി.
മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പുരുഷതാരം എന്ന ഖ്യാതിയാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. 10 മില്യണിലധികം പരാമർശങ്ങളാണ് താരവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്യുന്നു. കണ്ണൂർ സ്ക്വാഡിലെ പ്രകടനത്തിനൊപ്പം മറ്റേതൊരു സൂപ്പർ താരവും എടുക്കാൻ മടിക്കുന്ന സ്വവർഗാനുരാഗിയായി എത്തിയ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കാതലിലെ പ്രകടനം പല പ്രമുഖ ചർച്ചാ വേദികളിലും നിറസാന്നിധ്യം അയിമാറി.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയാണ് കാതല്‍. ജ്യോതിക നായികയായി എത്തിയ ചിത്രം ഐഎഫ്എഫ്കെ, ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
'രാവണപ്രഭു' മുതലുള്ള കോമ്പോ, ലാൽ മോതിരം വരെ ഊരിത്തരും !
അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമകളിൽ ഒന്ന്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭ്രമയുഗം ഫെബ്രുവരിയിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ടർബോ, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..