
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഇതാണ് മഹേഷ് നാരായണൻ ചിത്രത്തിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച പ്രധാനഘടകങ്ങളിൽ ഒന്ന്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. തതവസരത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
അടുത്തിടെ ഒരു അഭിമുഖത്തിൽ മഹേഷ് നാരായണൻ പടത്തിന്റെ ബജറ്റ് 100 കോടി അടുപ്പിച്ചാണെന്ന് നിർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം ആണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫല ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നതും. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മമ്മൂട്ടിയാണ്. 16 കോടിയാണ് നടന്റെ പ്രതിഫലം എന്ന് പറയപ്പെടുന്നു.
മോഹൻലാലിന് 15 കോടിയാണ് സിനിമയിലെ പ്രതിഫലം. നയൻതാരയ്ക്ക് 10 കോടിയും. നയൻതാര ചിത്രത്തിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരം വന്നിട്ടില്ല. നാല്പത് മിനിറ്റ് മാത്രമുള്ള റോളിന് അഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വാങ്ങിക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചർച്ചയിൽ പറയുന്നു. അതോടൊപ്പം തന്നെ സിനിമയിൽ ആസിഫ് അലി ഗസ്റ്റ് റോളിൽ എത്തുമെന്ന അഭ്യൂഹങ്ങളും നടക്കുകയാണ്. എന്തായാലും ഈ പ്രതിഫല കണക്കിന്റെ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മഹേഷ് നാരായണന്റേത്. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ