ഒക്ടോബര്‍ 2 നാളെയാണ് കുമ്മാട്ടിക്കളി തിയറ്ററുകളില്‍ എത്തുന്നത്.
മലയാളികള്‍ക്ക് യാതൊരുവിധ പരിചയപ്പെടുത്തലുകളുടെയും ആവശ്യമില്ലാത്ത താരമാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകന്‍ എന്ന നിലയില്‍ തന്നെ മലയാളികള്‍ക്ക് മാധവ് ഏറെ പ്രിയങ്കരനാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മാധവ് മെഗസ്റ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.
കുമ്മാട്ടിക്കളിയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു മാധവിന്‍റെ പ്രതികരണം. "മമ്മൂക്കയാണ് നമ്മുടെ മെഗാസ്റ്റാർ. തിയറ്റർ സ്ക്രീനിൽ ആ വാക്ക് ഉപയോഗിച്ചില്ലെങ്കിലും ഇവിടുത്തെ പ്രേക്ഷകരുടെ മനസിൽ എന്നും മമ്മൂട്ടി മെഗസ്റ്റാർ തന്നെയാണ്. ഇന്നത്തെ കാലഘട്ടത്ത് സൂപ്പർ സ്റ്റാർ എന്ന പദവി വരുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ കരിയർ തന്നെ പത്ത് വർഷം ലാസ്റ്റ് ചെയ്യോ പതിനഞ്ച് വർഷം ലാസ്റ്റ് ചെയ്യോ എന്നത് ചോദ്യചിഹ്നമാണ്. അച്ഛനായാലും മമ്മൂക്കയായാലും ലാലേട്ടനായാലും വർഷങ്ങളായി അങ്ങനെ തന്നെ നിൽക്കുകയാണ്. ആ വഴിയിൽ ഇപ്പോഴുള്ളത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ ഇരുപത് വർഷമായി അദ്ദേഹം ഇന്റസ്ട്രിയിൽ ഉണ്ട്. ടൊവി ചേട്ടൻ, ചാലു ഇക്ക, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ അങ്ങനെ പോകുന്നു. പേരെടുത്ത് പറയാനാണെങ്കിൽ അങ്ങനെ ഒരുപാട് പേരുണ്ട്. സൂപ്പർ സ്റ്റാർ കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു", എന്ന് മാധവ് സുരേഷ് പറയുന്നു.
undefined
രജനികാന്തിന് 100 കോടി ! മഞ്ജു വാര്യർക്ക് ഫഹദിനെക്കാൾ കുറവോ ? വേട്ടയ്യൻ പ്രതിഫല കണക്കുകൾ
ഒക്ടോബര്‍ 2 നാളെയാണ് കുമ്മാട്ടിക്കളി തിയറ്ററുകളില്‍ എത്തുന്നത്. ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്. ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് എന്നിവര്‍ക്ക് ഒപ്പം കന്നഡ, തമിഴ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം...