'ആ മനുഷ്യനെ മരണത്തിന് ഒറ്റ് കൊടുക്കലാണ് എന്റെ ജോലി': അരവിന്ദ് സ്വാമി- ചാക്കോച്ചൻ ചിത്രത്തിന്റെ ട്രെയിലർ

By Web Team  |  First Published Aug 19, 2022, 6:48 PM IST

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഒറ്റ്.


കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം മാസായി കുഞ്ചാക്കോ ബോബനും ട്രെയിലറിൽ എത്തുന്നുണ്ട്. ഫൈറ്റും ത്രില്ലറും നിറച്ചാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിന് എത്തും. 

അധോലോക നായകന്മാരെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് അരവിന്ദ് സ്വാമി ട്രെയിലറില്‍ ഉള്ളത്. ദാവൂദ് എന്ന പേരും ട്രെയിലറിൽ പരാമർശിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ഒരാളെ ഒറ്റ് കൊടുക്കുന്ന കഥാഗതിയും ഉണ്ടെന്ന് വ്യക്തം. ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്.

Latest Videos

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഒറ്റ്. ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ഒറ്റിന്റെ സംവിധായകൻ. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 25 വർഷങ്ങൾ‌ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക് എത്തുന്നു എന്നതും ഒറ്റിന്റെ പ്രത്യേകതയാണ്. 996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. 

ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈ കൂടാതെ ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സഞ്ജീവ് ആണ്. ഒരു റോഡ് മൂവിയുടെ ഘടകങ്ങള്‍ ഉള്ള ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാണം.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

'വഴിയില്‍ കുഴിയില്ലാത്ത' യുകെ, അയര്‍ലന്‍ഡ്; ചാക്കോച്ചന്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും വൈറല്‍

അതേസമയം, ന്നാ താന്‍ കേസ് കൊട് എന്ന ചിത്രമാണ് ചാക്കോച്ചന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. 

click me!