കുസൃതി നിറഞ്ഞ നോട്ടത്തോടെയുള്ള അഹാനയുടെയും കുടുംബത്തിന്റെയും ഫോട്ടോയാണ് കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരങ്ങിയകാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. അഹാനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അഹാനയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നടനും അഹാനയുടെ അച്ഛനുമായ കൃഷ്‍ണകുമാറുമാണ് താരത്തിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
മക്കളോട് ഏറെ കരുതലും വാത്സല്യവും കാണിക്കുന്ന ആളാണ് കൃഷ്‍ണകുമാര്‍. മക്കളുടെ സന്തോഷങ്ങളില്‍ കൃഷ്‍ണകുമാര്‍ എന്നും പങ്കുചേരാറുണ്ട്. അഹാനയും കൃഷ്‍ണകുമാറും പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്ത് എത്താറുമുണ്ട്. അഹാന കൃഷ്‍ണകുമാര്‍, ദിയ കൃഷ്‍ണകുമാര്‍, ഇഷാനി കൃഷ്‍ണ കുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നീ നാല് പെണ്‍മക്കളാണ് കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്കുള്ളത്. ഹൻസിക കൃഷ്‍ണകുമാര്‍ മാത്രമാണ് കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയില്‍ ഇല്ലാത്തത്.