ലളിതം സുന്ദരം, വിവാഹത്തിന് ആർഭാടം വേണ്ടെന്നുവച്ച ദിയ; 'അനാവശ്യ ധൂര്‍ത്ത്' ഒഴിവാക്കാമല്ലോന്ന് കൃഷ്ണ കുമാർ

By Web Team  |  First Published Sep 5, 2024, 3:53 PM IST

ഭാവി പരിപാടികളെ കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ബാക്കിയെല്ലാം വഴിയെ അറിയിക്കാം എന്നും ദിയ കൃഷ്ണ പറഞ്ഞു. 


ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബം കൂടിയാണ് ഇവരുടേത്. കൃഷ്ണ കുമാറിന്റെ ഭാ​ര്യയ്ക്കും നാല് പെൺമക്കൾക്കും സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. മൂത്ത മകൾ അഹാന അച്ഛന്റെ ചുവടുപിടിച്ച് അഭിനയ ലോകത്തേക്ക് തിരിഞ്ഞപ്പോൾ മറ്റുള്ളവർ തങ്ങളുടേതായ തിരക്കുകളിൽ വ്യാപൃതരാണ്. ഇന്നായിരുന്നു നാൽവർ സംഘത്തിലൊരാളായ ദിയ കൃഷ്ണയുടെ വിവാഹം. 

അശ്വിൻ ഗണേഷാണ് ദിയ കൃഷ്ണയുടെ ഭർത്താവ്. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. പൊതുവിൽ താരപുത്രികളുടെ വിവാഹത്തിന് കണ്ടുവരുന്ന ആർഭാ​ടങ്ങൾ ഒന്നും തന്നെ ദിയയുടെ വിവാഹത്തിന് ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ലളിതമായി വിവാഹം നടത്തിയത് എന്ന ചോദ്യത്തിന് ദിയ തന്നെ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്. "പണ്ട് മുതലേ എനിക്ക് അതായിരുന്നു ഇഷ്ടം. വളരെ പ്രൈവറ്റ് ആയി തന്നെ വിവാഹം നടത്തണമെന്നായിരുന്നു. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മാത്രം വന്ന് ഞങ്ങളെ അനു​ഗ്രഹിച്ച് പോകണമെന്നായിരുന്നു ആ​ഗ്രഹം. അതുപോലെ തന്നെ എല്ലാം നടന്നു. വളരെ മനോഹ​രമായിരുന്നു എല്ലാം", എന്നാണ് ദിയ പറഞ്ഞത്. 

Latest Videos

ലൈംഗികാതിക്രമ പരാതികൾ മാധ്യമങ്ങളെ അറിയിക്കരുത്; വിചിത്ര സർക്കുലറുമായി നടിക‍ര്‍ സംഘത്തിന്റെ ഐസിസി

പിന്നാലെ വിവാഹം ആർഭാടമാക്കത്തതിനെ കുറിച്ച് കൃഷ്ണ കുമാറും പ്രതികരിച്ചു. "എല്ലാവരെയും നമുക്ക് ഒരു പോലെ ശ്രദ്ധിക്കാൻ പറ്റും. എല്ലാ കാര്യത്തിലും. കൊവി‍ഡ് നമുക്ക് പഠിപ്പിച്ച് തന്നത് എന്താണ്. ചെറിയ തോതിൽ വിവാഹങ്ങൾ നടത്താൻ പറ്റും. അനാവശ്യ ധൂർത്ത് ഒഴിവാക്കാം. രാഷ്ട്രീയത്തിലായാലും സിനിമയിൽ ആയാലും നല്ല ബന്ധങ്ങളാണ്. വിളിച്ചാൽ നമ്മൾ എല്ലാവരെയും വിളിക്കണം. വിളിച്ചാൽ എല്ലാവരും വരുകയും ചെയ്യും. അത് മെയ്ന്റൈൻ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.", എന്നായിരുന്നു കൃഷ്ണ കുമാർ പറഞ്ഞത്. ഭാവി പരിപാടികളെ കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ബാക്കിയെല്ലാം വഴിയെ അറിയിക്കാം എന്നും ദിയ കൃഷ്ണ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!