ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന് കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു.
മുംബൈ: മുതിർന്ന ബോളിവുഡ് നടന് കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മേയ് 14നാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് 74 വയസുകാരനായ കിരൺ.
ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന് കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു. എന്നാല്‍ പനി, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും.
ഇൻസ്പെക്ടർ ബൽറാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ മലയാളത്തിലും അഭിനയിച്ച താരമാണ് കിരണ്‍ കിരൺ. നൂറ്റമ്പതോളം ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളും അഭിനയിച്ചിട്ടുണ്ട്.