സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം: ദാരിദ്ര്യം വച്ച് കളിക്കുന്നത് ബിജെപിയുടെ പതിവ്; വിമര്‍ശനവുമായി കമല്‍ഹാസന്‍

By Web Team  |  First Published Oct 24, 2020, 7:23 AM IST

ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത വാക്‌സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 


ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ വിമര്‍ശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത വാക്‌സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആളുകളുടെ ദാരിദ്ര്യം വച്ച് കളിക്കുന്നത് ബിജെപിയുടെ പതിവാണ്. അവരുടെ ജീവിതം വച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങള്‍ തീരുമാനിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി സൗജന്യ വാക്‌സിന്‍ വാഗ്ദാനം ചെയ്തത്. തൊട്ടുപിന്നാലെ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും രംഗത്തെത്തി. 

Latest Videos

click me!