ജ്യോതികയുടെ ഫാഷൻ സെൻസിനെ പ്രശംസിക്കുന്നവരും ഉണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ജ്യോതിക. പിന്നീട് തമിഴിൽ എത്തിയ നടി പൂവെല്ലാം കെട്ടുപ്പാർ എന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായി. ശേഷം ഒട്ടനവധി സിനികളാണ ജ്യോതിക സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. തമിഴിന് പുറമെ മലയാളത്തിലും ഏറെ ആരാധകർ ഉള്ള താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയരുകയാണ് ഇപ്പോൾ.
രണ്ട് ദിവസം മുൻപ് ആയിരുന്നു അറുപത്തി ഒൻപതാമത് ഫിലിം ഫെയർ അവാർഡുകൾ വിതരണം ചെയ്തത്. മലയാള ചിത്രമായ കാതൽ ദ കോറിലെ അഭിനയത്തിന് മികച്ച നടി(ക്രിട്ടിക്സ്) ആയി ജ്യോതികയെ തെരഞ്ഞെടുത്തിരുന്നു. ഈ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയ ജ്യോതികയുടെ ഔട്ട് ഫിറ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ ഡീപ്പ് നെക്കിലാണ് ജ്യോതിക പരിപാടിയ്ക്ക് എത്തിയത്. ഇതിനൊപ്പം ഹെവി നെക്ക് പീസും മറ്റ് ജ്വല്ലറികളും നടി ധരിച്ചിരുന്നു.
Jyothika recent pics ✨
Comment her favourite movie 😍 pic.twitter.com/ZoEbXyphJ8
ഇതിന്റെ ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ അവർഡ് പ്രശംസയെക്കാൾ വിമർശനങ്ങളും ട്രോളുകളും ഉയർന്നു. സൂര്യ സമ്മതിച്ചിട്ടാണോ ഇത്തരം വസ്തങ്ങൾ ധരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ജ്യോതികയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതേസമയം, ജ്യോതികയുടെ ഫാഷൻ സെൻസിനെ പ്രശംസിക്കുന്നവരും ഉണ്ട്. ഈ പ്രായത്തിലും സൗന്ദര്യവും ഫിറ്റ്നെസും കാത്തു സൂക്ഷിക്കുന്ന മറ്റൊരു നടി ഇല്ലെന്നും ഇവർ പറയുന്നു.
ജിയോ ബേബിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത സിനിമയാണ് കാതല്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഏറെ പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. സുധി കോഴിക്കോട്, ആർ.എസ്.പണിക്കർ, ജോജി ജോൺ, മുത്തുമണി, ചിന്നു ചാന്ദ്‌നി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനി ആണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..